Web Desk

ന്യൂഡൽഹി

October 09, 2021, 10:26 pm

എയർ ഇന്ത്യ വില്പന പുനഃപരിശോധിക്കണം: സിപിഐ

Janayugom Online

രാജ്യ താല്പര്യത്തിന് വിരുദ്ധമായി എയർ ഇന്ത്യ വില്ക്കുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തീരുമാനത്തില്‍ സെക്രട്ടേറിയറ്റ് പ്രതിഷേധം രേഖപ്പെടുത്തി. മാറിമാറി വന്ന സർക്കാരുകളുടെ കെടുകാര്യസ്ഥതയ്ക്കിടയിലും മാനുഷികമോ പ്രകൃതിദത്തമോ ആയ അടിയന്തര സാഹചര്യങ്ങളിലുമെല്ലാം മെച്ചപ്പെട്ട സേവനം കാഴ്ച വയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. 2015–16 മുതൽ പ്രവർത്തന ലാഭത്തിലായ എയര്‍ഇന്ത്യയുടെ ആസ്തികളെല്ലാം ചുരുങ്ങിയ വിലയ്ക്കാണ് വില്പന നടത്തിയിരിക്കുന്നത്. 

പൊതുസ്വത്തുക്കൾ സ്വകാര്യ സംരംഭകർക്ക് വിൽക്കുകയെന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ വില്പനയും ഉണ്ടായിരിക്കുന്നത്.
പൊതുസമ്പത്ത് ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ സ്വകാര്യസംരംഭകരുടെ ലാഭത്തിനായി വില്പന നടത്തുന്നത് തെറ്റായ സമീപനമാണ്. കാര്യക്ഷമമായ തൊഴിൽശക്തി സ്വന്തമായുള്ള എയർ ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന സംരംഭമായി മാറുന്നതിനുള്ള സാധ്യതകൾ നിലനില്ക്കുന്നുണ്ട്. മാത്രവുമല്ല എയർ ഇന്ത്യ എന്നത് രാജ്യത്തിന്റെ അഭിമാന സ്ഥാപനവുമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:Air India should recon­sid­er sales: CPI
You may also like this video