ഏപ്രിൽ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവച്ച് എയർ ഇന്ത്യ. 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷം സർക്കാർ എന്ത് തീരുമാനമാണ് എടുക്കുക എന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളുടെ ബുക്കിങ് നിർത്തിവെച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭാഗികമായി ഏപ്രിൽ 14 വരെയാണ് വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഏപ്രിൽ 30 വരെ വിമാന സർവീസുകൾ നിർത്തിവെയ്ക്കുകയാണെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. എന്നാൽ ഏപ്രിൽ 14ന് ശേഷമുള്ള ഏത് തീയതിയിലേക്കും വിമാന കമ്പനികൾക്ക് ബുക്കിങ് സ്വീകരിക്കാമെന്ന് വ്യാഴാഴ്ച വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞിരുന്നു.
English Summary: Air india stops ticket booking till 30th april
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.