172 യാത്രക്കാരുമായി പറന്ന തിരുവനന്തപുരം കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശചുഴിയില്‍പെട്ടു

Web Desk
Posted on September 22, 2019, 8:57 am

കൊച്ചി: തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശചുഴിയില്‍പെട്ടു. ശനിയാഴ്ചയാണ് സംഭവം. 172 യാത്രക്കാരുമായി പറക്കുന്നതിനിടെ എയര്‍ ഇന്ത്യയുടെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി അവിടുന്ന് കൊച്ചിയിലേക്ക് പോകുന്ന എ 1467 എന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

വിമാനത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ വന്നതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നും വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് തിരിച്ചു പോകേണ്ട വിമാനം നാല് മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ സുരക്ഷാ വിഭാഗം അറിയിച്ചു.