18 April 2024, Thursday

Related news

April 15, 2024
March 28, 2024
March 6, 2024
February 14, 2024
February 12, 2024
February 11, 2024
February 2, 2024
January 19, 2024
January 16, 2024
January 16, 2024

ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യ വിമാനം; സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം

Janayugom Webdesk
August 22, 2021 9:44 am

ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ഏക എയർപോർട്ടായി മാറുകയാണ് കൊച്ചി.ആഴ്ചയിൽ മൂന്ന് ദിവസം (ബുധൻ, വെള്ളി, ശനി) ആണ് സർവ്വീസ് ഉണ്ടായിരിക്കുക. 

ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്. ഈ മാസം ആദ്യം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
eng­lish summary;Air India to oper­ate kochi Lon­don flights from today
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.