സംസം കാനുകള്‍ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി അധികൃതര്‍ പിന്‍വലിച്ചു

Web Desk
Posted on July 09, 2019, 6:37 pm

ജിദ്ദ;  സംസം കാനുകള്‍ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി അധികൃതര്‍ പിന്‍വലിച്ചു.  എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ സെക്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന എ.ഐ 966 നമ്ബര്‍ വിമാനത്തിലും, ജിദ്ദ കൊച്ചി സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എ.ഐ.964 നമ്ബര്‍ വിമാനത്തിലുമാണ് സെപ്തംബര്‍ 15 വരെ വിലക്ക് ഏര്‍പെടുത്തിയത്.

ഹജ്ജ് സര്‍വ്വീസുകള്‍ക്കായി വലിയ വിമാനങ്ങള്‍ പിന്‍വലിച്ച് പകരം ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. ഇത് പക്ഷെ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കി. യാത്രക്കാരുടെ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് എയര്‍ ഇന്ത്യ നിയന്ത്രണം നീക്കി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
അതേസമയം, സൗദി അറേബ്യയിലെ അംഗീകൃത സംസം വെള്ളം മാത്രമെ കൊണ്ടുവരാന്‍ പാടുള്ളുവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കി. മക്ക മസ്ജിദിലെ സംസം കിണറ്റില്‍ നിന്നുള്ള വെള്ളമാണ് അംഗീകാരമുള്ളത്.