ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വീണ്ടും അപകടകരാവസ്ഥയിലേക്ക് നീങ്ങുന്നു. ഗുരുതരാവസ്ഥയിലേക്ക് ആണ് അന്തരീക്ഷ ഗുണ നിലവാര സൂചിക മാറുന്നത്. ഛട്ട് പൂജ അവസാനിച്ചതിന് പിന്നാലെ ആണ് ഗുണനിലവാര സൂചിക 400 കടന്നത്. അന്തരീക്ഷ ഗുണനിലവാരം അളക്കുന്ന രാജ്യ തലസ്ഥാനത്തെ 39 കേന്ദ്രങ്ങളിൽ സൂചിക 400 ആയത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷ ഗുണനിലവാരം മുന്നൂറിനോട് അടുത്തിരുന്നു. പുക മഞ്ഞും തലസ്ഥാന നഗരത്തിന്റെ കാഴ്ച മറയ്ക്കുന്ന സ്ഥിതി ഇപ്പോള്‍. യമുന നദിയിലെ വിഷ പത നീക്കം ചെയ്യാൻ ഉള്ള സർക്കാരിന്റെ ശ്രമവും തുടരുന്നുണ്ട്.
ENGLISH SUMMARY:Air pollution in Delhi is high
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.