വായു മലിനീകരണം; അഞ്ച് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റം

Web Desk

ന്യൂഡല്‍ഹി

Posted on October 29, 2020, 7:48 pm

ഡൽഹി അടക്കമുളള സ്ഥലങ്ങളിൽ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ച് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാക്കി. വായു മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിലാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വായു മലിനമാക്കുന്നവർ അഞ്ച് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കുന്ന ഓർഡിനൻസാണ് കേന്ദ്ര സർക്കാർ ഇറക്കിയത്. ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി.

ഓർഡിനൻസ് പ്രകാരം മലിനീകരണം തടയുന്നതിന് വേണ്ടി സ്ഥിരം കമ്മീഷൻ നിലവിൽ വരും. 18 അംഗ കമീഷനിൽ ഡൽഹി, യുപി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഉണ്ടാകും.

കമ്മീഷൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിലാണ് പിഴയും തടവും ലഭിക്കുന്നത്. വായു മലിനീകരണ വിഷയത്തില്‍ സുപ്രീം കോടതി കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത്. കമ്മീഷൻ ഉത്തരവുകള്‍ സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനാകില്ല. ദേശീയ ഹരിത ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാം.

ENGLISH SUMMARY: air pol­lu­tion is pun­ish­able offense upto 5 years or 1 crore fine

YOU MAY ALSO LIKE THIS VIDEO