17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 10, 2025
March 6, 2025
February 28, 2025
February 25, 2025
February 20, 2025
February 15, 2025
February 14, 2025
February 11, 2025
February 11, 2025

വായു മലിനീകരണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി
November 17, 2021 10:22 pm

ഡല്‍ഹി വായുമലിനീകരണത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിയുന്നവര്‍ കര്‍ഷകരെ കുറ്റപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
ഡല്‍ഹിയുടെ അയല്‍സംസ്ഥാനങ്ങളിലെ സമീപപ്രദേശങ്ങളില്‍ കര്‍ഷകര്‍ കൊയ്ത്ത് അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന്റെ തോത് അപകടകരമായ വിധം ഉയര്‍ന്നുവരാന്‍ പ്രധാന കാരണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ വാദത്തിനെതിരെയാണ് സുപ്രീംകോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കൊയ്ത്ത് അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുകൊണ്ടുണ്ടാവുന്ന അന്തരീക്ഷമലിനീകരണം വളരെ ചെറിയ തോതില്‍ മാത്രമാണെന്ന് ഐഐടി പഠനം ചൂണ്ടിക്കാട്ടിയതായി കോടതി നിരീക്ഷിച്ചു. കര്‍ഷകരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ വേണ്ട നടപടികള്‍ വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇത് പഴയ ഒരു പഠനമാണെന്നായിരുന്നു ഡല്‍ഹിസര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഘ്‌വി വാദിച്ചത്.
ഡല്‍ഹി വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കര്‍ഷകര്‍ എന്തുകൊണ്ടാണ് കൃഷിയിടങ്ങളില്‍ തീയിടുന്നത്. അവരുടെ അവസ്ഥ എന്താണ്. എന്ത് സാഹചര്യത്തിലാണ് കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ കൃഷിയിടങ്ങളില്‍ തീയിടുന്നത്. കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള വന്‍ വിലയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കര്‍ഷകര്‍ക്ക് ശേഷിയുണ്ടോ. കാര്‍ഷിക അവശിഷ്ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശാസ്ത്രീയമായ മറ്റ് പോംവഴികളുണ്ടോ. ഉണ്ടെങ്കില്‍ അത് പാലിക്കാന്‍ കര്‍ഷകരോട് നിര്‍ദ്ദേശിക്കാം. ഇതൊന്നും കണക്കാക്കാതെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് ഭരണം നയിക്കുന്ന ബ്യൂറോക്രസിയെ പ്രതിക്കൂട്ടിലാക്കാനും ജസ്റ്റിസ് സൂര്യകാന്ത് മറന്നില്ല. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ നിസംഗതയെയും കോടതി വിമർശിച്ചു.

വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും കോടതി നിര്‍ദേശപ്രകാരം അടിയന്തരയോഗം വിളിച്ചിരുന്നു. 21 വരെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് ശേഷം വായുമലിനീകരണത്തില്‍ ഗുണകരമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ മുഴുവന്‍ ഹാജരാകുന്നതിനു പകരം 50 ശതമാനത്തിന് ‘വര്‍ക്ക് ഫ്രം ഹോം’ അനുവദിക്കാത്തതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. അങ്ങനെ വന്നാല്‍ അവര്‍ കാറുകള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ പുതിയ ഉത്തരവുകള്‍ 21 നകം ഉണ്ടാകരുതെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.

Eng­lish sum­ma­ry; Air pol­lu­tion: Supreme Court slams govt

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.