ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരം 40 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെ അന്തരീക്ഷം കൂടുതല്‍ തെളിയുന്നതിണ്ള്ള പ്രധാന കാരണം.
കേരളത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചത്.
മാര്‍ച്ച് എട്ടിനെ അപേക്ഷിച്ച് ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നത്. ബോര്‍ഡ് നിരീക്ഷണം നടത്തുന്ന കേരളത്തിലെ എട്ട് പ്രധാനകേന്ദ്രങ്ങളിലും മലികരണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ എട്ടിന്റെ വായു ഗുണനിലവാര സൂചികയില്‍ കൊച്ചിയും കോഴിക്കോടും മികച്ചനിലവാരത്തില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചി ഇടത്തരം നിലവാരത്തിലായിരുന്നു. കോഴിക്കോട് തൃപ്തികരവും. ഏലൂരും എറണാകുളവും തിരുവനന്തപുരവും കൊല്ലവും മാര്‍ച്ച് എട്ടിനും ഒരുമാസത്തിന് ശേഷം ഏപ്രില്‍ എട്ടിനും തൃപ്തികരമായി തുടരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.