കൊച്ചി: എയര്‍ഏഷ്യ ഡിസംബര്‍ 20 മുതല്‍ ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോണ്‍സ്‌റ്റോപ്പ് സര്‍വീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിത്.
ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ തുടക്കത്തില്‍ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
ന്യൂഡല്‍ഹി-കൊച്ചി, ന്യൂഡല്‍ഹി-അഹമ്മദാബാദ് റൂട്ടുകളില്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെമ്ബാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയര്‍ഏഷ്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. 2020–2021 വര്‍ഷത്തേയ്ക്ക് സര്‍വീസുകള്‍ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹില്‍ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡല്‍ഹിയില്‍ തിരികെയെത്തും. ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയര്‍ഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.