കോവിഡ് ബാധിച്ച് കരസേനാ ബ്രിഗേഡിയർ മരിച്ചു. വികാസ് സാമ്യാൽ ആണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കൊൽക്കത്തയിയിലെ ഇസ്റ്റേൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ്.
അതേസമയം, ജൂൺ 30 ന് അതിർത്തി സുരക്ഷാ സേനയിൽ (ബിഎസ്‌എഫ്) കുറഞ്ഞത് 53 പുതിയ കോവിഡ് ‑19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിഎസ്‌എഫ് പങ്കിട്ട വിവരമനുസരിച്ച്, 1,518 കൊറോണ വൈറസ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിൽ 345 സജീവ കേസുകളും 659 രോഗമുക്തിയും ഉൾപ്പെടുന്നു. കൊറോണ വൈറസ് ബാധ മൂലം ഇതുവരെ നാല് ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.