May 28, 2023 Sunday

Related news

May 22, 2023
May 21, 2023
May 21, 2023
May 9, 2023
May 9, 2023
May 7, 2023
May 7, 2023
May 5, 2023
April 30, 2023
April 28, 2023

കാട്ടുതീ; വിശന്നു വലഞ്ഞ മൃഗങ്ങൾക്ക് ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ച് പ്രവർത്തകർ

Janayugom Webdesk
മെല്‍ബണ്‍
January 12, 2020 5:04 pm

ഓസ്‌ട്രേലിയൻ കാട്ടുതീയെ തുടർന്ന് ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. കാട്ടു തീയിൽ നിന്ന് രക്ഷപ്പെട്ട വന്യജീവികള്‍ക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വന്യജീവികള്‍ക്ക് ഹെലികോപ്റ്ററിൽ നിന്ന് ഭക്ഷണം വിതറി ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.

Image result for authorities-airdrop-carrots-and-sweet-potatoes-for-animals-during-australia-bushfire

ആയിരക്കണക്കിന് കിലോ ക്യാരറ്റും മധുരകിഴങ്ങുകളുമാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുകൊടുക്കുന്ന ചിത്രം ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്ന്‍ ട്വീറ്റ് ചെയ്തു. ‘ദേശീയ ഉദ്യാനത്തിലെ ജീവനക്കാര്‍ ആയിരക്കണക്കിന് കണക്കിന് കിലോ ഭക്ഷണം, പ്രധാനമായും മധുരക്കിഴങ്ങും ക്യരറ്റും ഹെലികോപ്റ്ററില്‍ നിന്ന് ഇട്ടുകൊടുക്കുന്നു’ എന്ന തലക്കെട്ടൊടെയാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്. ‘സന്തുഷ്ടരായ ഉപഭോക്താക്കള്‍’ എന്ന തലക്കെട്ടൊടെ പച്ചക്കറികള്‍ കഴിക്കുന്ന വന്യജീവികളുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Image result for authorities-airdrop-carrots-and-sweet-potatoes-for-animals-during-australia-bushfire

പടർന്നുപിടിച്ച കാട്ടുതീയിൽ 50 കോടിയോളം മൃഗങ്ങളാണ് വെണ്ണീറായത്. ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കൊവാലകളും ഉള്‍പ്പെടെയുള്ളവയ്ക്കാണ് ജീവന്‍ നഷ്‍ടമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.