28 March 2024, Thursday

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേന; ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ

Janayugom Webdesk
October 8, 2021 9:15 am

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകിൽ സുരക്ഷ ഒരുക്കുന്ന ഇന്ത്യൻ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. ഒരു രാജ്യം എന്ന രീതിയിൽ ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണൽ രാജ്യത്തിന് നൽകുന്ന വായുസേന 89 ആം പിറന്നാൾ ദിനത്തിൽ ആധുനികതയുടെ പര്യായമായി മാറിയിരിക്കുന്നു. 1932 ഒക്ടോബർ 8 ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രൻ.

 

സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ഇന്നും അതിർത്തിയിൽ അശാന്തി നിറക്കുന്ന അയൽക്കാരൻ ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നൽകിയ കാർഗിൽ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്. ഒടുവിൽ 2019 ബാലാകോട്ട് ആക്രമണത്തിലും എയർഫോഴ്‌സ് റോയൽ എയർഫോഴ്‌സ് തന്നെയായി.

 


ഇത്കൂടി വായിക്കാം;വ്യോമസേന ഏത് ഏറ്റുമുട്ടലിനും തയ്യാർ: എയര്‍ ചീഫ് മാര്‍ഷല്‍


 

89ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യൻ വായുസേനയ്ക്ക് സ്വന്തമാണ് റഫാൽ വിമാനങ്ങൾ കുടി കുട്ടിച്ചേർക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകളും വഹിക്കാനാവും. ആണവ മിസൈൽ ആക്രമണ സൌകര്യവും അത്യാധുനിക റഡാർ സൗകര്യവും റാഫാലിന്റെ പ്രത്യേകതയാണ്. ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനും സാധിക്കും. വ്യോമസേന ദിനാചരണങ്ങളുടെ ദേശിയ തലപരിപാടികൾ ഉത്തർപ്രദേശീലെ ഹിൻഡൻ വ്യോമതാവാത്തിലാണ് നടക്കുന്നത്.
eng­lish summary;AirForce Day 2021
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.