25 April 2024, Thursday

Related news

August 28, 2023
August 14, 2023
October 4, 2022
September 30, 2022
September 2, 2022
July 29, 2022
June 19, 2022
June 18, 2022
June 18, 2022
June 17, 2022

വ്യോമസേന വിമാനം കാബൂളിലെത്തി, മലയാളികളടക്കമുള്ളവരുമായി ഇന്ന് മടങ്ങിയേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2021 3:39 pm

അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ല. ഗുരുദ്വാരയില്‍ കുടുങ്ങിയ 70 ഓളം പേരെ കാബൂളിലെ സുക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് അവരുമായി ഇന്ന് തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് കാബൂളില്‍ എത്തിയിരിക്കുന്നത്. അവിടെയുള്ള മലയാളികളടക്കമുള്ള 70ഓളം പേരെ ഒഴിപ്പിക്കാനാണ് നീക്കം.കഴിഞ്ഞ ദിവസം ഈ 70 പേരെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. ഗുരുദ്വാരകളടക്കം വിവിധ സ്ഥലങ്ങളിലാണ് ഇവര്‍ കുടുങ്ങിയിരുന്നത്.കാബൂളില്‍ നിന്ന് എപ്പോൾ ഒഴിപ്പിക്കലുണ്ടാകുമെന്നത് വ്യക്തമല്ല.
eng­lish summary;Airforce flight land­ed in Kabul
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.