Web Desk

കോഴിക്കോട്

December 20, 2020, 12:00 pm

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പൂര്‍ണമായി നല്‍കാതെ എയര്‍ഇന്ത്യ; മരിച്ചവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയില്‍

Janayugom Online

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും എയര്‍ഇന്ത്യ പൂര്‍ണമായും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് ആരോപണം. പത്ത് ലക്ഷം രൂപമാത്രമാണ് ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ നല്‍കിയത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് മാസം ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. കൂടാതെ 172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ഇടക്കാല സഹായമായി മാത്രമാണ് എയര്‍ ഇന്ത്യ പണം നല്‍കിയത്. കൂടാതെ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സ ചെലവും നല്‍കിയിരുന്നു. എയര്‍ഇന്ത്യയ്ക്ക് ഇന്‍ഷുറന്‍സ് തുക മുഴുവന്‍ ലഭിച്ചിട്ടും അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് പരാതി. അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്‍റെ കുടുംബം നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകാന്‍ നടപടിയുണ്ടാകണമെന്ന് ആവിശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 1999ലെ ക്യാരേജ് ബൈ എയർക്രാഫ്റ്റ് ആക്ടിലെ റൂൾ 17ഉം20 ഉം പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തിൽപെടുന്ന ഓരോ യാത്രക്കാര്‍ക്കും ഏകദേശം ഒരു കോടി 20 ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി നാൽപ്പത് രൂപ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കമ്പനി നിശ്ചയിച്ച തുക മാത്രമേ നല്‍കാന്‍ കഴിയു എന്നാണ് എയര്‍ഇന്ത്യയുടെ നിലപാട്.

ENGLISH SUMMARY:Air India fails to pay full com­pen­sa­tion to Karipur plane crash victims
You may also like this video