എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനം കരിപ്പൂർ വിമാനത്താളത്തിൽ നിന്ന് വീണ്ടും സർവീസ് ആരംഭിച്ചു. ജിദ്ദയിൽ നിന്നെത്തിയ എയർ ഇന്ത്യ ജംബോ വിമാനത്തെ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരിച്ചു.
പുലര്‍ച്ചെ ആറിന് നടന്ന സ്വീകരണ പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്, എം കെ രാഘവൻ എം പി തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിനെ വാട്ടര്‍ ഗണ്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തെ തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ വലിയ വിമാനങ്ങളുടെ സർവ്വീസ് നിർത്തിവച്ചിരുന്നു. ഇതോടെ കരിപ്പൂരിൽ നിന്നുള്ള വിമാനസർവ്വീസുകൾ ഗണ്യമായി കുറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് എയർ ഇന്ത്യ ജംബോ ബോയിങ്ങ് വിമാന സർവ്വീസ് തുടങ്ങിയത്. ശ്രീലങ്കൻ എയർവേസിന്റെ പുതിയ വിമാനവും കരിപ്പൂരിൽ നിന്നും ഉടൻ സർവ്വീസ് തുടരുമെന്നാണ് വിവരം.
English Summary; air India jumbo Boeing service at karipur airport
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.