വൻ തുക നൽകി എയർ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് കൊറോണ വരുത്തുന്നത് തീരാനഷ്ടം. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പലതും നിർത്തി വെച്ചിരിക്കുകയാണ്. രാജ്യാന്തര വിമാനസർവീസുകൾക്ക് കേന്ദ്രം വിലക്കു കൂടെ ഏർപ്പെടുത്തിയതോടെ പ്രവാസികളും ബിസിനസുകാരും മുൻകൂട്ടി നിശ്ചയിച്ച യാത്രകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ വൻ തുക മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നാമമാത്ര തുക മടക്കി നൽകുകയാണ് വിമാനകമ്പനികൾ.
എന്നാൽ വിവിധ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് വഞ്ചിക്കപ്പെടുന്നതെന്ന് വിമാനകമ്പനികൾ പറയുന്നു. കാൻസൽ ചെയ്ത ടിക്കറ്റിന്റെ ബാക്കി തുക ഈ കമ്പനികൾ അവരുടെ നിരക്കുകളെന്ന പേരിൽ വെട്ടിക്കുറയ്ക്കുകയാണെന്ന് വിമാനകമ്പനികൾ പറയുന്നു. അവധിക്കാലത്തു സിംഗപൂരടക്കമുള്ള രാജ്യങ്ങളിലേക്ക് റിട്ടയർ ചെയ്ത ജീവനക്കാരടക്കമുള്ളവരുടെ കൂട്ടായ്മകൾ ഒരുമിച്ചു ബുക്ക് ചെയ്ത ടിക്കറ്റുകളും ക്യാൻസൽ ചെയ്യുന്നതിന് വൻതുകയാണ് ഇടനിലക്കാരായ ഏജൻസികളും ഈടാക്കുന്നത്. എയർ ടിക്കറ്റുകളുടെ നിരക്കിൽ നിന്നും ഡേറ്റ് ചേഞ്ചിനുള്ള ഇളവുകൾ മാത്രമാണ് പല കമ്പനികളും ഇപ്പോൾ യാത്ര റദ്ദാക്കിയവർക്കു നൽകുന്നത്. എന്നാൽ വൻ തുക മുടക്കി നാട്ടിലേക്കു മടങ്ങുവാനും നാട്ടിൽ നിന്നും തിരികെ ജോലി സ്ഥലത്തേക്കു പോകാനിരുന്നവർക്കും സ്റ്റഡി എബ്രോഡ് വിസ എടുത്തവർക്കുമെല്ലാം പണം നഷ്ടമായി.
you may also like this video;
ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷനിൽ വകുപ്പിൽ നിന്ന് യാത്രികർക്ക് റീഫണ്ട് തുക നൽകാൻ നിർദേശമുണ്ടായെങ്കിലും കോവിഡ് 19 പ്രശ്നം മൂലം നഷ്ടത്തിലായ വിമാനക്കമ്പനികൾ യാത്രക്കാരോട് ദയ കാണിക്കാത്ത അവസ്ഥയാണിപ്പോൾ. കണ്ണൂർ രാജ്യാന്തര വിമാനത്താവളമുൾപ്പെടെ ഗൾഫ് മലയാളികൾ ധാരാളമായി യാത്ര ചെയ്യുന്ന കേന്ദ്രങ്ങളിലെ കണക്കു പ്രകാരം റദ്ദാക്കൽ ടിക്കറ്റ് ചാർജ് ലഭിക്കാത്തവരായി 70 ശതമാനം പേരുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ തന്നെ പറയുന്നു. മറ്റുള്ളവർക്ക് വളരെ പെട്ടെന്നുള്ള റദ്ദാക്കൽ ആയതിനാൽ എയർലൈൻ കമ്പനികളുടെ നിയമത്തിനനുസൃതമായി ചാർജുകൾ ഈടാക്കി ബാക്കി പണം നൽകിയിട്ടുണ്ട്.
കച്ചവട ഉദ്ദേശത്തോടെയുള്ള യാത്രകൾ റദ്ദാക്കിയതോടെ നിരവധി ബിസിനസുകാർക്കാണ് യാത്രാടിക്കറ്റ് നിരക്ക് നഷ്ടമായിരിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ കണക്കുകൾ പ്രകാരം എബ്രോഡ് എഡ്യൂക്കേഷൻ വിസ വഴി വിദേശത്തേക്ക് പോകാനിരുന്ന നിരവധി വിദ്യാർത്ഥികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പലരും വായ്പ്പ എടുത്ത പണവുമായാണ് യാത്ര അടക്കം പ്ലാൻ ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വിമാനങ്ങൾ ഇല്ലാതായതോടെ ജോലിനഷ്ടമായവരും ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്ര മുടങ്ങിയവരും ഇനി എങ്ങനെ മുന്നോട്ടെന്ന കാര്യത്തിൽ ആശങ്കയിലാണ്. വിമാന കമ്പനികളുടെയും ബുക്കിംഗ് ആപ്പു കളുടെയും ചൂഷണത്തിനെതിരെ ചെറു വിരൽ അനക്കാൻ പോലും വ്യോമയാന മന്ത്രാലയം തയ്യാറായിട്ടില്ല. നിരവധി പരാതികൾ ഇക്കാര്യത്തിൽ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.