കോഴിക്കോട് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ 30 ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. സിഐഎസ്എഫ്, കസ്റ്റംസ് എന്നിവരുൾപ്പടെ എയർപോർട്ടിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയുന്ന ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നു. എയർപോർട്ട് ഡയറക്ടറും ഇതിൽ ഉൾപെടും.
ജൂൺ ഏഴിനാണ് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
English summary: Airport staff tested covid positve.
You may also like this video: