വിമാനത്താവളങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തുറന്നു നല്‍കാന്‍ നിര്‍ദേശം നല്‍കി: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍

Web Desk
Posted on August 16, 2018, 5:32 am

ന്യൂഡല്‍ഹി: നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തുറന്നു നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. തിരുവന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിരോധമന്ത്രി വ്യക്തമാക്കി.