Web Desk

ന്യൂഡൽഹി:

January 29, 2021, 4:08 pm

എയർടെൽ 5ജി നെറ്റ്‌വർക്ക് തയ്യാറായി

Janayugom Online

ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ രാജ്യത്ത് ആദ്യമായി വിജയകരമായി 5ജി സർവീസ് വാണിജ്യ അടിസ്ഥാനത്തിൽ തൽസമയം ലഭ്യമാക്കി. ഹൈദരാബാദിലാണ് വാണിജ്യ നെറ്റ്‌വർക്ക് ആദ്യമായി സർവീസ് അവതരിപ്പിച്ചത്.

നിലവിലെ 1800 മെഗാഹെർട്ട്സിലുള്ള ഉദാര സ്പെക്ട്രത്തിലാണ് എയർടെൽ ഇത് സാധ്യമാക്കിയത്. എൻഎസ്എ (നോൺ സ്റ്റാൻഡ് എലോൺ) നെറ്റ്വർക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ആദ്യമായി സ്പെക്ട്രം പങ്കുവയ്ക്കലിലൂടെ എയർടെൽ തടസമില്ലാതെ 5ജിയും 4ജിയും ഒരേ സ്പെക്ട്രം ബ്ലോക്കിൽ ഉപയോഗിച്ചു. ഈ അവതരണത്തിലൂടെ ഏതു മാധ്യമത്തിലും എയർടെൽ 5ജിക്കായി ഒരുങ്ങി കഴിഞ്ഞു എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

എയർടെൽ 5ജി നിലവിലുള്ള സാങ്കേതികവിദ്യയെ അപേക്ഷിച്ച് 10 ഇരട്ടി വേഗം, പുനഃസ്ഥാപനം, യോജിപ്പിലാകൽ തുടങ്ങിയവ പ്രദാനം ചെയ്യുന്നു. ഹൈദരാബാദിൽ ഉപയോക്താക്കൾക്ക് 5ജി ഫോണിൽ സെക്കൻഡുകൾക്കുള്ളിൽ മുഴുനീള ചലചിത്രം ഡൗൺലോഡ് ചെയ്യാൻ സാധിച്ചു. ഇതിലൂടെ കമ്പനിയുടെ സാങ്കേതിക ശേഷിയാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ആവശ്യമായ സ്പെക്ട്രത്തിന് സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചാൽ 5ജി അനുഭവം എല്ലാ ഉപഭോക്താക്കൾക്കും പകരാനാകും.

ടെക്ക് നഗരമായ ഹൈദരാബാദിൽ ഈ ശേഷി അവതരിപ്പിക്കാനായി പരിശ്രമിച്ച തങ്ങളുടെ എല്ലാ എഞ്ചിനീയർമാരിലും അഭിമാനം കൊള്ളുന്നുവെന്നും ഹൈദരാബാദിൽ മാറ്റങ്ങൾ വരുത്തിയ എല്ലാവരും ഭാവിയുടെ നിക്ഷേപങ്ങളാണെന്നും ഈ ശേഷി ആദ്യമായി അവതരിപ്പിച്ച ഓപറേറ്റർ എന്ന നിലയിൽ എയർടെൽ ഒരിക്കൽ കൂടി ഇന്ത്യയിൽ സാങ്കേതിക വിദ്യയിൽ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

ENGLISH SUMMARY: AIRTEL 5G ON DEMAND

YOU MAY ALSO LIKE THIS VIDEO