Sunday
25 Aug 2019

ടെലികോം മേഖലയില്‍ മത്സരം മുറുകി; നാല് ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് കവറേജുമായി എയര്‍ടെല്‍  

By: Web Desk | Tuesday 14 May 2019 4:17 PM IST


ന്യൂഡല്‍ഹി: ജിയോയുടെ കടന്നവുവരവോടെ ടെലികോം മേഖലയില്‍ മത്സരം മുറുകി. കമ്പനികള്‍ മത്സരിച്ച് ഓഫറുകള്‍ നല്‍കാന്‍ തുടങ്ങി. എന്നിട്ടും നിലനില്‍പിന് ഭീക്ഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഒരു തന്ത്രവുമായി എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇനി മുതല്‍ എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിച്ചാണിത്  പ്ലാന്‍ നടപ്പാക്കുന്നത്. പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത കോള്‍, 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് പാനിന്‍റെ കാലാവധി.

18 മുതല്‍ 54 വയസ്സുവരെയുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇതിനായി മെഡിക്കല്‍ പരിശോധനയോ മറ്റ് നടപടിക്രമങ്ങളോ ഇല്ല. ആവശ്യമെങ്കില്‍ പോളിസിയുടെ കോപ്പിയും ലഭിക്കും.