27 March 2024, Wednesday

എംജി യൂണിവേഴ്സിറ്റിക്കുള്ളിൽ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു

Janayugom Webdesk
കോട്ടയം
October 21, 2021 4:58 pm

എം ജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ നാല് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയോടെയാണ് സംഭവം. സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജനറല്‍ കൗണ്‍സിലേലേക്ക് എഐഎസ്എഫിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് കൂടിയായ എസ് ഷാജോ മത്സരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വോട്ടിംഗിനായി എഐഎസ്എഫ് കൗണ്‍സിലര്‍മാര്‍ യൂണിവേഴ്സ്റ്റിയില്‍ എത്തികുകയും ചെയ്തു. തപോളിംഗ് പുരോഗമിക്കുന്നതിനിടെ പുറത്തുമാറി നിന്ന് ഫോണ്‍ ചെയ്തിരുന്ന എഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ എ സഹദിനെ ഒരു പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്എഫ്ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 

മറ്റുള്ളവര്‍ ചേര്‍ന്ന് സഹദിനെ രക്ഷപെടുത്തി പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ ഋഷിരാജിന് നേരെയായി ആക്രമണം. തുടര്‍ന്നങ്ങോട്ട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ സംഘം വ്യാപക ആക്രമണം ഒഴിച്ചുവിടുകയായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അമല്‍ അശോകന്‍, നിമിഷ രാജു എന്നിവര്‍ക്കും ആക്രമണത്തില്‍ സാരമായ പരിക്കേറ്റു. എല്ലാവരെയും കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
eng­lish summary;AISF activists attacked by SFI activists
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.