AIYF-AISF ലോങ്ങ്മാര്‍ച്ച് നാളെ കേരളത്തില്‍ പര്യടനം നടത്തും

Web Desk
Posted on October 26, 2020, 10:25 pm

തിരുവനന്തപുരം- ഭഗത്സിംഗ് നാഷണല്‍ എപ്ലോയെമെന്‍റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കുക,കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കുക,ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക,ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി AIYF- AISF ദേശീയ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 14ന് കാശ്മീരില്‍ നിന്നും പര്യടനം ആരംഭിച്ച വെര്‍ച്വല്‍ ലോങ്ങ് മാര്‍ച്ച് നാളെ കേരളത്തില്‍ പര്യടനം നടത്തും. വൈകുന്നേരം 4 മണി മുതല്‍ 7 മണിവരെ AIYF-AISF ദേശീയ കൗണ്‍സിലുക

ളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് പര്യടനം.5മണിക്ക് നടക്കുന്ന ജാഥ സ്വീകരണ യോഗത്തില്‍ ബിനോയ് വിശ്വം എംപി, കെ.രാജന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.ജാഥ പര്യടനം വിജയിപ്പിക്കാന്‍ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു.

ENGLISH SUMMARY: aisf aiyf long march on ker­ala tomor­row

YOU MAY ALSO LIKE THIS VIDEO