Web Desk

ഗാസിപ്പൂർ:

February 06, 2021, 8:37 pm

കുട്ടികളുടെ ചിത്രഭൂമിയായി എഐഎസ്എഫിന്റെ ആർട്ട് ഗാലറി

Janayugom Online

കർഷകപ്രക്ഷോഭ കേന്ദ്രത്തിൽ എഐഎസ്എഫ് തയ്യാറാക്കിയ പന്തലും സമീപത്തെ ആർട്ട് ഗാലറിയും ഇപ്പോൾ കുട്ടികളുടെ ചിത്രഭൂമി കൂടിയായിരിക്കുന്നു. മാതാപിതാക്കൾക്കൊപ്പം സമരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനകേന്ദ്രമായി മാറിയ പന്തലിന് സമീപം ഒരുക്കിയ ആർട്ട് ഗാലറിയിൽ കുട്ടികളെത്തി അവരുടെ കുഞ്ഞുകൈകൾക്കൊതുങ്ങുന്ന ചിത്രങ്ങളും വരയ്ക്കുന്നു.
കഴിഞ്ഞ ദിവസം അവിടെയെത്തിയ സഖി ഗുര്യാബ് എന്ന എട്ടുവയസുകാരി വരച്ച ചിത്രങ്ങൾക്ക് കുഞ്ഞുവരയുടെ പരിമിതകൾ ഉണ്ടെങ്കിലും ആകർഷകമായിരുന്നു.

പഞ്ചാബിൽ നിന്ന് ആദ്യദിനം അമ്മയ്ക്കൊപ്പം സമരകേന്ദ്രത്തിലെത്തിയതായിരുന്നു സഖി. കഴിഞ്ഞ ദിവസമാണ് അവൾ ആർട്ട് ഗാലറിയിലെത്തിയത്. അവിടെയുണ്ടായിരുന്ന എഐഎസ്എഫ് പ്രവർത്തകരോട് കൊഞ്ചിപ്പറഞ്ഞും കുശലം ചോദിച്ചും ഇരിക്കുന്നതിന് ഇടയിലാണ് അവിടെയുള്ള ചായപ്പെ‍ൻസിലുകൾ കണ്ടത്. ഉടൻ അതെടുത്ത് അവൾ കടലാസിൽ ചിത്രങ്ങൾ വരച്ചുതുടങ്ങി. ഇതുപോലെ കുട്ടികളുടെ ചിത്രപ്പുരയും വായനശാലയുമായി മാറിയിരിക്കുകയാണ് എഐഎസ്എഫ് ഒരുക്കിയപന്തലും ആർട്ട്ഗാലറിയും.

ENGLISH SUMMARY: AISF Art Gallery as Chil­dren’s Gallery

YOU MAY ALSO LIKE THIS VIDEO