ആവള പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരെ പോലീസ് എക്സൈസ് നടപടി ഊർജിതമാക്കണം; എ ഐ എസ് എഫ് 

Web Desk
Posted on October 06, 2019, 5:57 pm
പേരാമ്പ്ര: ആവള  പ്രദേശം  കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ യുടെ പ്രവർത്തങ്ങൾ അവസാനിപ്പിക്കുവാൻ വേണ്ടി പോലീസ് എക്സൈസ് വകുപ്പുകൾ കൂടുതൽ കാര്യക്ഷമായി ഇടപെടണമന്നും തലമുറയെ പൂർണ്ണമായും നശിപ്പിക്കുന്ന ഇത്തരക്കാർക്കെതിരെ രാഷ്ട്രീയ വത്യമില്ലാതെ വിദ്യാർത്ഥി സംഘടനകൾ യോജിക്കണമെന്നും എ ഐ എസ് എഫ് ആവള ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു.  അശ്വിൻ ആവള അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി ബി ബിനീഷ്  ഉദ്‌ഘാടനം ചെയ്തു.  എ ബി ബിനോയ്‌ ജിജോയ് ആവള അഖിൽ കേളോത്ത് എം ആർ ശ്യാംരാഗ് ആർ എസ് സ്റ്റെഫിൻ എന്നിവർ സംസാരിച്ചു.  17 അംഗ കമ്മിറ്റി യുടെ ഭാരവാഹികളായി.   പ്രസിഡന്റ് ) ആർ എസ് സ്റ്റെഫിൻ സാരംഗ് സത്യൻ (വൈസ്  (പ്രസിഡന്റ് )എം ആർ ശ്യാംരാഗ് (സെക്രട്ടറി )എൻ  എസ് ആദർശ് (ജോയിന്റ് സെക്രട്ടറി )