Web Desk

തൃശൂർ

July 11, 2021, 7:32 pm

എഐഎസ്എഫ് നിറവ് പദ്ധതി: കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Janayugom Online

എഐഎസ്എഫ് നിറവ് പദ്ധതിയുടെ ഇരിങ്ങാലക്കുട മണ്ഡലം തല ഉദ്ഘാടനം കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി സ:വി.ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

സിപിഐ മണ്ഡലം അസി.സെക്രട്ടറി സ: എൻ.കെ.ഉദയപ്രകാശ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം എം.പി.വിഷ്ണുശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ്, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എ.എസ്.ബിനോയ്, മേഖലാ സെക്രട്ടറി പി.ആർ അരുൺ, പാർട്ടി ആളൂർ ലോക്കൽ അസി.സെക്രട്ടറി പി.കെ സദാനന്ദൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry : AISF Niravu pro­grame in iringalakkuda

You may also like this video :