Web Desk

കോട്ടയം

May 24, 2021, 2:44 pm

കോവിഡ് പ്രതിരോധം: എഐഎസ്എഫ് ഓക്സീ മീറ്റർ ചലഞ്ച് കോട്ടയം ജില്ലാ തല ഉദ്ഘാടനം നടന്നു

Janayugom Online

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ആശാ പ്രവർത്തകർക്ക് പൾസ് ഓക്സി മീറ്ററുകൾ നൽകുന്നതിനായി എ. ഐ. എസ്. എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച

പൾസ് ഓക്സി മീറ്റർ ചലഞ്ച് ജില്ലാതല ഉദ്ഘാടനം ചടയമംഗലത്ത് ഇളമാട് പ്രഥമികആരോഗ്യകേന്ദ്രത്തിൽ പഞ്ചായത്തിലെ മുഴുവൻ ആശാ പ്രവർത്തകർക്കും പൾസ് ഓക്സീ മീറ്റർ നൽകികൊണ്ട് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം. കെ. ഡാനിയേൽ നിർവഹിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അനന്തു. എസ്. പോച്ചയിൽ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവംഗം സന്ദീപ് അർക്കന്നൂർ, ആസിഫ്സത്താർ, വിഷ്ണു കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എ. ഐ. എസ്. എഫ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ലോക്ക് ഡൗൺ സമയത്ത് ദീർഘദൂര യാത്രക്കാരും തെരുവിൽ കഴിയുന്നവരും പട്ടിണിയിലാകാതിരിക്കാൻ പൊതിച്ചോർ വിതരണം ചെയ്തും, കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചും, രക്തം നൽകിയും, മരുന്നും മറ്റ് ആവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചും മൃതദേഹങ്ങൾ പായ്ക്ക് ചെയ്യാൻ ആശുപത്രി അധികൃതരെ സഹായിച്ചും സംസ്കരിക്കാൻ നേതൃത്വം നൽകിയും മുഴുവൻ സമയവും പ്രവർത്തകർ രംഗത്തുണ്ട്.

സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങാകാൻ സംഘടിപ്പിക്കുന്ന പൾസ് ഓക്സി മീറ്റർ ചലഞ്ച് വിജയിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളോടും എ. ഐ. എസ്. എഫ് ജില്ലാ പ്രസിഡന്റ് അനന്തു. എസ്. പോച്ചയിൽ, സെക്രട്ടറി എ. അധിൻ എന്നിവർ അഭ്യർത്ഥിച്ചു.

eng­lish summary;aisf oxymeter chal­lenge inaguration

you may also like this video;