Web Desk

കുന്നത്തൂർ:

January 13, 2021, 2:19 pm

എഐഎസ്എഫ് ആർ. ടി. ഒ ഓഫീസ് ഉപരോധിച്ചു

Janayugom Online

വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകൾ കൺസഷൻ നൽകാത്തതിനും കൺസഷനെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് നിരന്തരം അപമര്യാതയായി പെരുമാറുന്നതായും അനവധി പരാതികൾ ഉയർന്നിട്ടും അധികാരികൾ വേണ്ട നടപടി എടുക്കാത്തതിനെതിരെ എഐഎസ്എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ചക്കുവള്ളി ആർ. ടി. ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എഐഎസ്എഫ് കുന്നത്തൂർ മണ്ഡലം സെക്രട്ടറി സ. അനന്തു മാതിരംപള്ളിൽ ഉദ്ഘാടനം ചെയ്തു തുടർന്ന് ജോയിൻറ് ആർ. ടി. യോ ഓഫീസറുമായി നടത്തിയ ചർച്ചയിൽ മുഴുവൻ പരാതികൾക്കും ഉടൻ തന്നെ പരിഹാരം കാണും എന്ന ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു. . എഐഎസ്എഫ് ജില്ലാ ജോ. സെക്രട്ടറി എസ്. ആതിര എഐവൈഎഫ് നേതാവ് കല്ലട രമേശ് തുടങ്ങിയവർ സംസാരിച്ചു ആദിത്യദേവൻ, ശ്രീഹരി, അജയ് വൈഷ്ണവ് അരുൺ രാഹിൽ തുടങ്ങിയവർ നേതൃത്തം നൽകി.

ENGLISH SUMMARY: AISF R. T. O office besieged

YOU MAY ALSO LIKE THIS VIDEO