പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും സി.എ.എ. വിരുദ്ധ മാഗസിൻ പുറത്തിറക്കി. സർവ്വകലാശാലയിലെ എ.ഐ.എസ്.എഫ് യൂണിറ്റാണ് ‘ഷഹീൻ ബാഗ് ’ എന്ന പേരിൽ ലിറ്റിൽ മാഗസിൻ പുറത്തിറക്കിയത്. സി.എ.എ വിരുദ്ധ സംഗമത്തിൽ വെച്ച് ഡോ: കെ.എം.ഷീബ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.ആർ.ഹരികൃഷ്ണന് ആദ്യ കോപ്പി നൽകി മാഗസിൻ പ്രകാശനം ചെയ്തു.
പൗരത്വ നിയമത്തിനെതിരെ ആദ്യമായാണ് ക്യാമ്പസിൽ നിന്നും ഒരു മാഗസിൻ പുറത്തിറങ്ങുന്നതെന്നും , മാഗസിൻ എല്ലാ ജില്ലകളിലേക്കും എത്തിക്കുമെന്നും എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി സാദിഖ്.എൻ.കണ്ണൂർ പറഞ്ഞു. മലയാളത്തിൽ പുറത്തിറക്കിയ മാഗസിൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി ഡിജിറ്റൽ കോപ്പിയായി മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കുമെന്ന് ‘ഷഹീൻ ബാഗ് ’ എഡിറ്ററും എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എ.സഹദ് പറഞ്ഞു.
കാലടി സർവ്വകലാശാലയിൽ ഹിന്ദി ഡിപ്പാർമെൻ്റിലെ ഗവേഷകനും എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റുമായ അനസ് കരീമാണ് മാഗസിൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. തുടർന്ന് നടന്ന സി.എ.എ വിരുദ്ധ സംഗമത്തിൽ ഷിഫാന , അനഘ , പി.എം. മനാഫ് എന്നിവർ സംസാരിച്ചു.
English Summary: AISF releases anti-CAA magazine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.