എം ജി സർവ്വകലശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഋഷിരാജ്, നിമിഷാ രാജു, വൈസ് പ്രസിഡന്റ് അമൽ അശോകൻ കമ്മിറ്റി അംഗം സഹദ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച എസ്എഫ്ഐ ഗുണ്ടായിസത്തിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി
ജനാധിപത്യ പരമായി മത്സരിച്ച് എഐഎസ്എഫ് വിദ്യാർത്ഥികൾക്കിടയിൽ നേടിയ സ്വീകാര്യതയിൽ വിറളിപൂണ്ട എസ്എഫ്ഐ പ്രവർത്തകരും പുറത്തു നിന്ന് മാരകായുധങ്ങളുമായെത്തിയ ഗുണ്ടകളും ചേർന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചത്.
എസ്എഫ്ഐ ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ അറിയിച്ചു.
English Summary : aisf state secretariat statement about mg university attack
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.