തിരുവനന്തപുരം: ‘മതരഹിത പൗരത്വം മതനിരപേക്ഷ ഭാരതം’ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം വഞ്ചി സ്ക്വയറിൽ എഐഎസ്എഫ് നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. ദേശീയ പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും. ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സംഘപരിവാർ സമീപനങ്ങൾക്കെതിരെ രാജ്യവ്യാപകമായി എഐഎസ്എഫ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമം എഐഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശരി ഉദ്ഘാടനം ചെയ്യും.
ചീഫ് വിപ്പ് കെ രാജൻ, മന്ത്രി പി തിലോത്തമൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സ്വാഗതസംഘം ചെയർമാൻ ടി സി സഞ്ജിത്ത്, ജനറൽ കൺവീനർ എൻ അരുൺ തുടങ്ങിയവർ പങ്കെടുക്കും. മേനക ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർത്ഥി റാലി വഞ്ചി സ്ക്വയറിൽ സംഗമിക്കുകയും തുടർന്ന് വിദ്യാർത്ഥി സംഗമം ആരംഭിക്കുകയും ചെയ്യുമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും അറിയിച്ചു.
English Summary: AISF student meet today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.