March 21, 2023 Tuesday

Related news

December 8, 2022
December 7, 2022
December 7, 2022
November 29, 2022
November 15, 2022
October 25, 2022
October 17, 2022
August 12, 2022
June 23, 2022
May 24, 2022

പ്രതിഷേധത്തിന്റെ പ്രകമ്പനമുയർത്തി എഐഎസ്എഫ് വിദ്യാർത്ഥി സംഗമം, പൗരത്വനിയമത്തിനു പിന്നിൽ ആഗോള അജണ്ട; വിക്കി മഹേശ്വരി

Janayugom Webdesk
കൊച്ചി
February 22, 2020 9:51 pm

പൗരത്വഭേദഗതി നിയമം നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് ആഗോള അജണ്ടയുടെ ഭാഗമാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷൻ (എഐഎസ്എഫ്) ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്ന ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ എഐഎസ്എഫ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിക്കി. അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളുടെ ചില ലക്ഷ്യങ്ങൾ ഇതിൽ മറഞ്ഞിരിക്കുന്നതായും ഇന്ത്യയിലെ യുവത്വം ഇത് അനുവദിക്കില്ലെന്നും വിക്കി മഹേശ്വരി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി ലക്ഷകണക്കിന് ആളുകളാണ് വിദേശത്ത് താമസിക്കുന്നത്. ഇന്ത്യയിൽ പൗരത്വനിയമം പാസാക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരെയാണ്. ഇന്ത്യയിൽ പൗരത്വം തേടിയെത്തുന്ന പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ജനങ്ങളോട് ഇവിടുത്തെ സർക്കാർ എങ്ങനെ പ്രതികരിക്കുന്നുവോ അതുപോലെയായിരിക്കും മറ്റ് രാജ്യങ്ങളിൽ ഇന്ത്യക്കാരോടുമുള്ള സമീപനമെന്നും ഓർക്കണം.

you may alsob like this video;

നിലവിൽ രാജ്യത്തെ ആകെ ബാധിച്ചിരിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന മോഡി സർക്കാർ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനാണ് തിരക്ക്കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിന് മുന്നോടിയായി നടന്ന റാലിയിൽ നൂറ് കണക്കിന് വിദ്യാർഥികൾ അണിനിരന്നു. സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി സി സൻജിത്ത് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്, സിനിമാ സംവിധായകൻ ബിനുരാജ്, എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു, അഡ്വ: കെ എൻ സുഗതൻ, എൻ അരുൺ, കെ ഋഷി രാജ്, നിമിഷ രാജു, യു കണ്ണൻ, ചിന്നു ചന്ദ്രൻ, അമൽ അശോകൻ, എ എസ് അഭിജിത്ത് എന്നിവർ സംസാരിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.