തിരുവനന്തപുരം: രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാളെ പഠിപ്പു മുടക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർ എസ് എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണ്.
പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മുഖംമൂടിയുടെ പിന്തുണയോടെ ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു.
ജെഎൻയു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് പ്രസിഡന്റ് ഐഷി ഗോഷ്, വിഖ്യാത അദ്ധ്യാപിക സുചിത്ര സെൻ ഉൾപ്പെടെയുള്ളവരെ ബോധപൂർവ്വം തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായള്ള സമരങ്ങളുടെ ഭാഗമാകണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.