കൊല്ലം: കൊല്ലം ഐഎച്ച്ആർഡി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കോളേജ് തിരഞ്ഞെടുപ്പിൽ എഐഎസ്എഫിന് മിന്നും വിജയം. യുയുസി, ആർട്സ് ക്ലബ്ബ് സെക്രട്ടറി, വനിതാ പ്രതിനിധി, രണ്ടാം വർഷ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേയ്ക്കാണ് വിജയിച്ചത്. അജിൻ ജോണ് മാത്യൂ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തും എബി സൾട്രസ് യുയുസി സ്ഥാനത്തും വിജയം കൈവരിച്ചപ്പോൾ വനിതാ പ്രതിനിധിയായി രാധിക ആറും രണ്ടാം വർഷ പ്രതിനിധിയായി റിലാസ് സലീമും വിജയിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ കുണ്ടറയിൽ ആഹ്ലാദ പ്രകടനം നടത്തി. വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യ്ത് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് സുരാജ് എസ് പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് അമൽ ബി നാഥ്, ജോയിന്റ് സെക്രട്ടറിമാരായ അനന്ദു പോച്ചയിൽ, ഡി എൽ അനുരാജ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ് അമൽ, സെക്രട്ടറി നാദിർഷാ, മണ്ഡലം സെക്രട്ടറി ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.