രാജ്യദ്രോഹക്കേസില്‍ തനിക്കെതിരെ വ്യാജതെളിവുകള്‍ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതായി സംവിധായക ഐഷ സുല്‍ത്താന. ഹൈക്കോടതിക്ക് സമര്‍പ്പിച്ച പുതിയ ഹര്‍ജിയിലാണ് ഐഷ, തന്നെ കുടുക്കാന്‍ ഗൂഢമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചത്. സാമ്പത്തിക ഇടപാടുകളുടെ വിശദമായ റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയതാണെന്നും ഐഷ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്രവാസികള്‍ തന്റെ അക്കൗണ്ടിലേക്ക് പണമയച്ചത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ്.ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഐഷ സത്യവാങ്മൂലത്തില്‍ പറയുന്നു.
പരിശോധനയെന്ന പേരില്‍ തന്റെ ലാപ്ടോപ്പ് ഗുജറാത്തിലേക്ക് കൊണ്ടുപോയത് വ്യാജ തെളിവുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുമ്പ് ആരുമായും സംസാരിച്ചിട്ടില്ലെന്നും ഐഷ പറഞ്ഞു. കസ്റ്റഡിയിലിരിക്കുന്ന തന്റെ മൊബൈലിലും ലാപ്ടോപ്പിലും വ്യാജ തെളിവുകള്‍ തിരുകികയറ്റാന്‍ സാധ്യതയുള്ളതായും ഐഷ ആശങ്ക പ്രകടിപ്പിച്ചു.
ENGLISH SUMMARY:Expatriates send money to her account for charity work: Aisha Sultana again in High Court
You may also like this video