ന്യൂഡൽഹി: ജെ എൻ യു ക്യാമ്പസിൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് എ ബി വിപിയ്ക്കെതിരെ പരാതി നൽകി. വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐഷി പൊലീസിൽ പരാതി നൽകിയത്. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തിൽ ഐഷിയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.
കൂടാതെ ഗുണ്ടാ ആക്രമണത്തിന് ഇരയായ ഐഷി ഘോഷിനെതിരെ ആക്രമണ ഭീഷണി. ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ ആംബുലൻസ് തടഞ്ഞ് നിർത്തിയാണ് ഒരു സംഘം ആളുകൾ ഭീഷണി മുഴക്കിയത്. ഞായറാഴ്ച ജെഎൻയു കാമ്ബസിലുണ്ടായ ക്രൂരമായ മർദനത്തിൽ ഐഷി ഘോഷിനു സാരമായി പരിക്കേറ്റിരുന്നു.
ക്യാമ്പസിൽ അതിക്രമിച്ച് കടന്ന് മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ഐഷി ഘോഷിനും വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ അതിക്രൂരമായി ആക്രമണം അഴിച്ച് വിട്ടത്. തലയ്ക്ക് മുറിവേറ്റു ചോരയിൽ കുളിച്ച ഐഷിയുടെ ചിത്രം ദേശീയ മാധ്യമങ്ങൾവാർത്തയാക്കിയിരുന്നു. എയിംസിൽ ചികിത്സ തേടിയ ഐഷി ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിയ്ക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
English summary: Aishe Ghosh give complaint against ABVP
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.