നിലവില്‍ പെന്‍ഷന്‍ വാങ്ങുന്ന എല്ലാ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ വേര്‍തിരിവില്ലാതെ വിതരണം ചെയ്യണമെന്ന് നിര്‍മ്മാണ തൊഴിലാളിയുണിയന്‍ (എ ഐ ടിയു സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിക്കുന്ന മുഴുവൻ പെൻഷണർമാർക്കും രണ്ടുമാസത്തെ മുഴുവൻ പെൻഷനും അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
2019 നവംബർ ഒന്നു മുതൽ 30 വരെ പെൻഷനർമാരുടെ ലൈഫ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എല്ലാവര്‍ക്കും ബോർഡ് കത്ത് നൽകിയിരുന്നു. എന്നാൽ 2020 ഫെബ്രുവരി ഒന്നു മുതൽ 15 വരെയുള്ള തീയതികളിൽ എല്ലാ പെൻഷനും മസ്റ്ററിങ്ങ് ചെയ്യണം എന്ന് കാണിച്ച് ബോർഡ് വീണ്ടും യൂണിയനുകൾക്ക് കത്ത് നൽകി. എന്നാൽ ജില്ലയിൽ മസ്റ്ററിങ്ങ് ചെയ്യാൻ സാധിക്കാത്ത 8000 തൊഴിലാളികളുണ്ട്.
മസ്റ്ററിങ്ങ് ചെയ്യാത്തതു കൊണ്ട് പെൻഷൻ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് ജയപാലനും, സെക്രട്ടറി ഇ പി രാധാകൃഷ്ണനും സർക്കാരിനോട് ആവശ്യപ്പെട്ടു. ജോലിയില്ലാതെ വീട്ടിലിരിക്കുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കും ഇതോടൊപ്പം സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
English Summary: AITUC about pension of workers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.