മിനിമം കൂലി 700 രൂപയായി ഉയര്‍ത്തുക, കരാര്‍ ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളി പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, അവകാശ പത്രിക അംഗികരിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായി എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടന്ന അവകാശ സംരക്ഷണ കൂട്ടായ്മ സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് കലക്ട്രേറ്റ മുന്നില്‍ അവകാശ സംരക്ഷണ കൂട്ടായ്മ നടത്തി. കൂട്ടായ്മ എ.ഐ.ടി.യു.സി.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.രാജന്., ബിജു ഉണ്ണിത്താന്, പി.പി.ചാക്കോ, രമേശന് കാര്യംകോട് എന്നിവര്‍ സംസാരിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച് തുളസീധരന്‍ വളാനം, മണികണ്ഠന് ചെട്ടുംകുഴി, അസ്ക്കര്‍ കടവത്ത്, കെ.ലക്ഷ്മി, അഷറഫ്, സന്ധ്യകുമാരി, വിസ്മിത കെ വി, കെ.പി.ആനന്ദന്, ലതാസുകുമാരന്, ശേശാമ്മ, കെ നാരായണന് മൈലൂല,അഷറഫ് പരപ്പ, വി.ലത തുടങ്ങിയവര്‍ നേതൃത്വം നല്കി. കൂട്ടായ്മ ഇന്നും തുടരും. ഇന്ന് ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.