Saturday
14 Dec 2019

പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസിനുമുന്നില്‍ ഉപവാസ സമരം

By: Web Desk | Friday 1 March 2019 10:49 AM IST


കൊച്ചി: ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറം ആഭിമുഖ്യത്തില്‍ വിരമിച്ച ജീവനക്കാരുടെ ഉപവാസ സമരം. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനം കൈക്കൊണ്ടതാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി സമാഹരിച്ച പ്രോവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമ വിഹിതം 31 കോടിയുള്‍പ്പെടെ 47 കോടി രൂപ ബോര്‍ഡിന്റെ കൈവശമുണ്ടായിട്ടും ഈ തീരുമാനം ചിലര്‍ അട്ടിമറിച്ചതായി സമരക്കാര്‍ ആരോപിച്ചു. ഇന്നലെ നടന്ന ഉപവാസ സമരം എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് ഡോ എസ് ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നാസ്സര്‍, ചുമട് തൊഴിലാളി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ സുജിത്, ട്രഷറര്‍ സ് ഷാജിമോന്‍, ആര്‍ ശ്രീലത , ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News