Janayugom Online
aituc-jana

എഐടിയുസി അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Web Desk
Posted on January 12, 2019, 9:01 pm
മലപ്പുറം: ആള്‍ കേരള ലീഗല്‍ മെട്രോളജി ലൈസന്‍സീസ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ എഐ ടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉത്തരമേഖല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ വി ശശീന്ദ്രന്‍ ലീഗല്‍ മെട്രോളജി നിയമങ്ങളും ഉപഭോക്തൃ സംരക്ഷണവും  എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുജ എസ് മണി, ലീഗല്‍ മെട്രോളജി  ഇന്‍സ്‌പെക്ടര്‍ എസ് സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എ അജിത്ത് കുമാര്‍ സ്വാഗതവും മനോജ് മുത്താട്ട് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.