പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണ ഫണ്ട് എഐടിയുസി കൈമാറി

Web Desk
Posted on April 25, 2018, 10:20 pm
പ്രതിനിധികള്‍ക്കുള്ള ഭക്ഷണ ചെലവിനായി എഐടിയുസി ശേഖരിച്ച ഫണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറുന്നു

തിരുവല്ല: കൊല്ലത്ത് ആരംഭിച്ച സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുള്ള ഭക്ഷണ ചെലവിനായി എഐടിയുസി ശേഖരിച്ച ഫണ്ട് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറി.

എഐടിയുസിയുടെ വിവിധ മേഖലകളിലെ തൊഴിലാളി സംഘടനകള്‍ ശേഖരിച്ച ഫണ്ടാണ് തിരുവല്ല പി ടി പുന്നൂസ് സ്മാരകത്തില്‍വച്ച് കൈമാറിയത്.  ചടങ്ങില്‍ എഐടിയുസി ആക്ടിംഗ് സെക്രട്ടറി ജെ ഉദയഭാനു അധ്യക്ഷത വഹിച്ചു. എഐടിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എഐടിയുസി സംസ്ഥാന ട്രഷറര്‍ എം വി വിദ്യാധരന്‍, എഐടിയുസി ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. മോഹന്‍ദാസ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആര്‍ ഗോപിനാഥന്‍, മനോജ് ചരളേല്‍, സി ടി തോമസ്, അഡ്വ. രതീഷ് കുമാര്‍, പ്രേംജിത്, പി വി സത്യനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.