ഇന്ധന വിലവർദ്ധനവിനെതിരെ മാനന്തവാടിയിൽ എ.ഐ.ടി.യു.സി. ധർണ്ണ നടത്തി

Web Desk

മാനന്തവാടി

Posted on June 16, 2020, 2:55 pm

ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.ടി.യു.സി. മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റ് ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. സി.പി.ഐ. വയനാട് ജില്ലാ അസി.സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു.

കോവിഡ് 19 രാജ്യത്ത് നിയന്ത്രണമില്ലതെ വ്യാപിക്കുന്ന സമയത്ത് ഇന്ധന വില ദിവസവും വർദ്ധിക്കുന്ന നടപടി രാജ്യത്തെ ജനങ്ങളേടുള്ള വെല്ലുവിളിയാണന്നും വില വർദ്ധനവ് പിൻവലിക്കണമെന്നും, രാജ്യത്ത് ഭുരിഭാഗം തൊഴിൽ മേഖലകളും അടഞ്ഞ് കിടക്കുന്ന സമയത്ത് ഇന്ധന വിലവർദ്ധനവ് കോർപ്പറോറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയാണന്നും കേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധം ഉയർന്ന് വരണമെന്നും ഇ.ജെ ബാബു ആവശ്യപ്പെട്ടു.

എ.ഐ ടി.യു.സി താലൂക്ക് പ്രസിഡന്റ് ഡി.എ ബിജു, അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ ജോ.സെകട്ടറി രഞ്ജിത്ത് കമ്മന ‚എ.ഐ.ടി.യു.സി. താലൂക്ക് പ്രസിഡന്റ കെ സജീവൻ,കെ ജോർജ്ജ് എന്നിവർ സംസാരിച്ചു.