വേതനം വെട്ടിക്കുറയ്ക്കുന്നത്‌ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ AITUC തൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു

Web Desk

തിരുവനന്തപുരം

Posted on June 18, 2020, 12:04 pm

വേതനം വെട്ടിക്കുറയ്ക്കുന്നത്‌ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ AITUC തൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

( ചിത്രം: രാജേഷ് രാജേന്ദ്രൻ)

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ എ ഐ ടി യു സി ജില്ലാ കമ്മറ്റിയുടെ നേതൃത്തിൽകൊല്ലം കലക്ടറേറ്റിന് മുന്നിൽ നടന്ന നിൽപ്പുസമരം എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ഉത്‌ഘാടനം
ചെയ്യുന്നു.

( ചിത്രം: സുരേഷ് ചൈത്രം)

തൊഴില്‍ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും ഇന്ധന വില വര്‍ദ്ധനവിനെതിരെയും എഐടിയുസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പില്‍ നടന്ന സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടിസി സന്‍ജിത്ത് ഉദ്ഘാടനം ചെയ്തു. വിഎസ് സുനില്‍ കുമാര്‍, ബിനു വര്‍ഗീസ്, ഷാജി ഇടപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

( ചിത്രം: കൃഷ്ണ പ്രകാശ് വി എൻ)