കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എഐടിയുസി തൃശൂര്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

Web Desk
Posted on June 28, 2019, 6:53 pm

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എ ഐ ടി യു സി തൃശൂര്‍ ഇ എസ് ഐ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന സാമൂഹ്യ സുരക്ഷ പരിരക്ഷയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റേയും ഈ മേഖല കോര്‍പ്പറേറ്റുകളുടെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്നതിന്റെ ദൃഷ്ടാന്തവുമാണ് ഈ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

14 കോടിയോളം വരുന്ന തൊഴിലാളികളേയും അവരുടെ കുടുംബാംഗങ്ങളേയും ബാധിക്കുന്ന ഈ നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെ പി ആര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ജില്ലാ ഭാരവാഹികളായ എം ആര്‍ ഭൂപേശ്, ടി കെ സുധീഷ്, പി കെ കൃഷ്ണന്‍, ജെയിംസ്‌റാഫേല്‍, കെ എം ജയദേവന്‍, ലളിതാചന്ദ്രശേഖരന്‍, വി ആര്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു.