റയിൽവേ സ്വകാര്യ വത്കരണത്തിനെതിരെ എഐടിയുസി ബഹുജനമാർച്ചും പ്രതിഷേധശൃംഖലയും സംഘടിപ്പിച്ചു

Web Desk
Posted on November 20, 2019, 8:07 pm

കൊച്ചി: ഇന്ത്യൻ റയിൽവേ സ്വകാര്യവത്കരിക്കുന്നതിനും റയിൽവേ സ്റ്റേഷനുകളും വർക്‌ഷോപ്പുകളും പാട്ടത്തിനു നൽകുവാനുമുള്ള  കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിലേക്ക് ബഹുജന മാർച്ചും തുടർന്ന് പ്രതിഷേധ ശൃംഖലയും സംഘടിപ്പിച്ചു.

പ്രതിഷേധ ശൃംഖല എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എൻ ഗോപി ,  എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി  എൻ അരുൺ,  മൽസ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ, ഭാരവാഹികളായ എം പി രാധാകൃഷ്ണൻ, എം ടി നിക്‌സൺ, സി വി ശശി, കുമ്പളം രാജപ്പൻ, കെ ആർ റെനീഷ്, എം ആർ ഹരികൃഷ്ണൻ, സജിനി തമ്പി, ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു. ടൗൺ  ഹാൾ  പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് എ ഷംസുദീൻ, എം എസ് ജോർജ് , സീന ബോസ്, മീന സുരേഷ്, പി എൻ സന്തോഷ്, കെ കെ സന്തോഷ്ബാബു, പി എ ജിറാർ, സി എസ് വിനോദ്, വി എസ് സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.