29 March 2024, Friday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

എഐടിയുസി ദേശീയ സമ്മേളനം; പതാക ജാഥ ഇന്ന് തുടങ്ങും

Janayugom Webdesk
കാസർകോട്
December 13, 2022 8:16 am

16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി നാൽപ്പത്തിരണ്ടാം ദേശീയ സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക ജാഥ കയ്യൂരിൽ നിന്നും ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നുമണിക്ക് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻ എലിസബത്ത് അസീസ്സിയും ഡയറക്ടർ സി പി മുരളിയാണ്. നേതാക്കളായ പി കെ നാസർ, അഡ്വ. ആർ സജിലാൽ, ടി കെ സുധീഷ്, കവിതാ സന്തോഷ്, മഹിതാ മൂർത്തി എന്നിവർ ജാഥാംഗങ്ങളാണ്. ജാഥയ്ക്ക് വൈകിട്ട് അഞ്ചിന് പയ്യന്നൂരിൽ സ്വീകരണം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.