15 April 2024, Monday

എഐടിയുസി ദേശീയ സമ്മേളന പതാകദിനം ഡിസംബർ അഞ്ചിന്

Janayugom Webdesk
തിരുവനന്തപുരം
November 17, 2022 11:08 pm

എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന്റെ പതാകദിനം ഡിസംബർ അഞ്ചിന് ആചരിക്കും. അടുത്തമാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനത്തില്‍ കേരളത്തിലെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർത്തും. അഞ്ചിന് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ പതാക ഉയർത്തും. പതാക ദിനാചരണപരിപാടി വിജയിപ്പിക്കുവാൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്‍ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സമ്മേളനത്തിന്റെ പ്രചരണാർത്ഥം വിളംബര ജാഥകളും സൈക്കിൾ ജാഥകളും പ്രാദേശികാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. 

Eng­lish Summary:AITUC Nation­al Con­fer­ence Flag Day on 5th December
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.