ഏപ്രിൽ 2 മുതൽ 5 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ശതാബ്ദി ദേശിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് നാളെ തുടക്കമാകും. നാളെ പകൽ മൂന്നിന് കുട്ടനാട് നെടുമുടിയിൽ നടക്കുന്ന കർഷകസംഗമം ബി കെ എം യു ദേശിയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ഭക്ഷ്യമന്ത്രി പി തിലോത്തമൻ, ബി കെ എം യു സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പുരുഷോത്തമൻ, പി പ്രസാദ്, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുക്കും. ബി കെ എം യു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രൻ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതവും ബി ലാലി നന്ദിയും പറയും.
‘പരിസ്ഥിതിയും ആഗോളതാപനവും പ്രളയവും’ എന്ന വിഷയത്തിൽ 28ന് വയനാട് ബത്തേരിയിൽ നടക്കുന്ന പരിസ്ഥിതി സമ്മേളനം സിപിഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തും. പി പി സുനീർ, വിജയൻ ചെറുകര, പി കെ മൂർത്തി, സി എ സ്റ്റാൻലി എന്നിവർ പങ്കെടുക്കും. ‘കോർപ്പറേറ്റ് വൽക്കരണത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ 29ന് മലപ്പുറത്ത് സെമിനാറും തൊഴിലാളി കുടുംബസംഗമവും ചേരും. എഐടിയുസി ദേശിയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം പി അധ്യക്ഷനാകും.
കെ പി രാജേന്ദ്രൻ, പി പി സുനീർ, പി കെ കൃഷ്ണദാസ്, പി സുബ്രഹ്മണ്യൻ, എ എ റസാഖ്, കെ മോഹൻദാസ് എന്നിവർ പങ്കെടുക്കും. മാർച്ച് ഒന്നിന് കാസർകോട് വെച്ച് നടക്കുന്ന തൊഴിലാളി സംഗമം രാമകൃഷ്ണപാണ്ഡെ ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ വി കൃഷ്ണൻ, ടി കൃഷ്ണൻ എന്നിവർ പങ്കെടുക്കും. മാർച്ച് ഒന്നിന് എറണാകുളത്ത് നടക്കുന്ന സെമിനാറും കലാകാരന്മാരുടെ സംഗമവും എഐടിയുസി ദേശിയ സെക്രട്ടറി വഹിദ നിസാം ഉദ്ഘാടനം ചെയ്യും. കെ പി രാജേന്ദ്രൻ, പി രാജു, കെ കെ അഷറഫ്, കെ എൻ ഗോപി, സി കെ ആശ എം എൽ എ, ചേർത്തല ജയൻ, വിൽസൺ ആന്റണി തുടങ്ങിയവർ പങ്കെടുക്കും.
English Summary: AITUC national conference-seminar begin tomorrow
You may also like this video