എഐടിയുസി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തി. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പുനരധിവാസ പ്രവര്‍ത്തന നയരേഖ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അവതരിപ്പിച്ചു. മുണ്ടക്കൈ-ചൂരല്‍ല ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ക്രൂരമനസോടെയെന്ന് അദ്ദേഹം പറഞ്ഞു. ഒരു സഹായവും നല്‍കിയില്ലെന്ന് മാത്രമല്ല പരമാവധി കേരളത്തെ പ്രതിസന്ധിയിലാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുമുളള ശ്രമങ്ങളാണ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മനുഷ്യാധ്വാനം നല്‍കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എഐടിയുസി സംസ്ഥാന സര്‍ക്കാറിന് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി പി മുരളി അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ വി കെ സുബ്രമണ്യന്‍, ആര്‍ സജിലാല്‍, പി കെ മൂര്‍ത്തി, ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര, സിപിഐ ജില്ലാ സെക്രട്ടറിമാരായ ഇ ജെ ബാബു (വയനാട്), സി പി സന്തോഷ് കുമാര്‍ (കണ്ണൂര്‍) പ്രസംഗിച്ചു. സി എസ് സ്റ്റാന്‍ലി സ്വാഗതവും വി യൂസഫ് നന്ദിയും പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുഖത്ത് നടത്തിയ മികച്ച പ്രവർത്തനത്തിന് കേരള ശ്രീ പുരസ്കാരത്തിന് അർഹയായ എഐടിയുസി പ്രവർത്തകയും സിപിഐ ലോക്കൽ കമ്മിറ്റി അംഗവുമായ ഷൈജാ ബേബിയെ എഐടിയുസി തൊഴിലാളി പുനരധിവാസ സംസ്ഥാന കൺവെൻഷനിൽ കെ പി രാജേന്ദ്രൻ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.