March 21, 2023 Tuesday

Related news

November 2, 2021
July 19, 2021
July 6, 2021
June 8, 2021
March 1, 2021
February 10, 2021
December 3, 2020
November 22, 2020
August 22, 2020
August 17, 2020

ഇന്ധനവില വർധനവിനെതിരെ എഐടിയുസി പ്രക്ഷോഭത്തിലേക്ക്

Janayugom Webdesk
പാലക്കാട്
March 16, 2020 9:21 am

ഇന്ധനവില വർധനവിനെതിരെ കേരളാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) പ്രക്ഷോഭം സംഘടിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ വൻ വിലക്കുറവ് നിലനിൽക്കുന്ന സാഹചര്യത്തിലും കൊറോണയെന്ന മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുമ്പോഴും ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രവർത്തകർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനുവും സെക്രട്ടറി കെ സി ജയപാലനും അറിയിച്ചു. ഇതിനകം എണ്ണവില 45 ശതമാനം ഇടിഞ്ഞു.

മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലയിടിവ് എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഗുണകരമാകുമെന്നു കണ്ട അവസരത്തിലാണ് നികുതി വർധിപ്പിച്ച് കൊള്ളലാഭം കൊയ്യുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. ആഗോള വിപണിയിൽ ഇന്ധ­ന വില കുറഞ്ഞതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാതെ ലാഭം ഉയർത്താനുള്ള ഗൂഢ തന്ത്രമാണ് ഇതിനു പിന്നിൽ. കുറഞ്ഞത് 10 രൂപയെങ്കിലും പെട്രോൾ‑ഡീസൽ വില കുറച്ചാൽ ബസ്-മറ്റ് മോട്ടോർ മേഖലകൾക്ക് നിലനിൽക്കാൻ കഴിയുമായിരുന്ന അവസരമുണ്ടായിട്ടും അത് ചെയ്യാതെ കൊള്ള ലാഭം ഉണ്ടാക്കാനുള ശ്രമമാണ് ബിജെപി സർക്കാരിന്റേതെന്നും സംഘടന വിലയിരുത്തി.

39,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ സാധാരണക്കാരിൽ നിന്നും കൊള്ളയടിക്കുന്നത്. ഈ നടപടി മൂലം ഉണ്ടാകാൻ പോകുന്ന വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനാൽ എല്ലാ യൂണിറ്റ് പ്രദേശങ്ങളിലും ഒറ്റയ്ക്കും മറ്റ് സമാന സംഘടനാ തൊഴിലാളുകളുമായും ചേർന്ന് സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും പ്രസിഡന്റ് ജെ ഉദയഭാനുവും സെക്രട്ടറി കെ സി ജയപാലനും അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: AITUC protest against petrol price hike

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.